ചില ദിവസങ്ങളില്‍
ചിലരുമായുള്ള ചര്‍ച്ചകളില്‍ നിന്ന്,
സംഭാഷണ ശകലങ്ങളില്‍ നിന്ന്, വീണു കിട്ടുന്ന അറിവിന്‍റെ മുത്തുകള്‍
അമൂല്യങ്ങളാണ്. ചിലപ്പോളൊക്കെ ഇത് ആകസ്മികമായി സംഭവിക്കാം എന്നാല്‍ ചില
അവസരങ്ങളില്‍ ചില പ്രത്യേക സംഗതികളെ
കുറിച്ചുള്ള വിവരം അന്വേഷിച്ച് കണ്ടു പിടിക്കുക തന്നെ വേണം..അതറിഞ്ഞു കഴിഞ്ഞാലയിരിക്കും
ഓര്‍ക്കുക “ഈക്കാര്യം ഞാന്‍ എന്ത് കൊണ്ട് ഇതു വരെ അറിഞ്ഞില്ല ?” (ആ..എല്ലാറ്റിനും
അതിന്റേതായ സമയമുണ്ട് ദാസാ ..അല്ലെ?)
വിവരസാങ്കേതികത
അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഇന്നത്തെ കാലത്ത് ഒരു വിഷയത്തെ അറിയുക അല്ലെങ്കില്‍
കണ്ടു പിടിക്കുക നിഷ്പ്രയാസമായി ചെയ്യാവുന്ന ഒന്നാണ്. Google ചെയ്‌താല്‍ തന്നെ ഒരു
വിധം കാര്യങ്ങളൊക്കെ കിട്ടും..അതുമില്ലെങ്കില്‍ facebook –ഇല്‍ ഇക്കാര്യം
ചോദിച്ചോണ്ട് ഒരു status ഇട്ടാല്‍ മതി. പിന്നെ വിവരപ്രവാഹമായിരിയ്ക്കും.
അതുമല്ലെങ്കില്‍ ഏതെങ്കിലും WhatsApp group ഇല്‍ ചോദിച്ചാല്‍ മതി..ഏതായാലും
വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ തന്നെ.
ഇത്തരം ഒരു
മിന്നല്‍ വിവരശേഖരണം നടന്നു ഇന്നലെ…അങ്ങനെ ഇന്നലെ എനിക്കും എന്റെ ചില
സുഹൃത്തുക്കള്‍ക്കും വെളിപാടിന്റെ ദിനമായിരുന്നു.
എല്ലാം
തുടങ്ങുന്നത് ദൂരെ Scotland രാജ്യത്തിലെ Glasgow യില്‍ നിന്നാണ്. അവിടത്തെ
University യില്‍ ശാസ്ത്രഞ്ഞനായ എന്റെ ഒരു സുഹൃത്ത് സദാ “ദേഹൈസ്ഥിതി കേവലമാസനെഷു”
mode-ഇല്‍ ആണ്. അതായതു കക്ഷിയുടെ ദേഹം മാത്രമേ അവിടെയുള്ളൂ മനസ്സ് ഇങ്ങകലെ ഈ
കൊച്ചു കേരളത്തിലാണ്. That’s the level of nostalgia. അതു കൊണ്ട് തന്നെ പതിവായുള്ള
ഞങ്ങളുടെ WhatsApp ചര്‍ച്ചകളില്‍ മലയാള സിനിമയും സാഹിത്യവും സംഗീതവും രാഷ്ട്രീയവും
നിറഞ്ഞു നില്‍ക്കും. മലയാളത്തില്‍ പുതുതായി വരുന്ന ഗാനങ്ങളേയും short films നെയും
പറ്റിയുള്ള updates എനിക്ക് കിട്ടുന്നത് അങ്ങ് scotland-ല്‍ നിന്നാണ്.
ഭക്ഷണവും
ഭക്ഷണശാലകളും ഞങ്ങളുടെ സംഭാഷണത്തിലെ പതിവ് വിഷയങ്ങളാണ്. കേരളത്തിന്റെ
ഭക്ഷണപറുദീസയായ കോഴിക്കൊടിന്റെ സന്തതിയായ എന്നോട് ഇക്കാര്യത്തില്‍
പാലക്കാട്ടുകാരനായ അദ്ദേഹത്തിനു വളരെ മതിപ്പും ബഹുമാനവും അല്പം അസൂയയുമാണ്. ആ
മതിപ്പ് നിലനിര്‍ത്താന്‍ ഞാന്‍ കര്‍ത്തവ്യനിരതയായ് അശ്ലാന്തം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
(എന്ത് “കര്‍ത്തവ്യം” എന്നതിന് വിശദീകരണം ഒന്നും വേണ്ടല്ലോ എന്റെ സുഹൃത്തുക്കള്‍ക്ക്…)
അങ്ങനെയിരിക്കെ
ഒരു നാള്‍ ഈ സുഹൃത്ത് എന്നോട് പറഞ്ഞു..“സുര്യ Media One channel-ല്‍ മാമുകൊയയുടെ
programme “makkani” കാണാറില്ലേ?, അതില്‍ food, food and food! മലബാര്‍ special
മജ്ബൂസ്, കുഴിമന്തി എല്ലാം കാണിക്കുന്നുണ്ട്. ങ്ങളെ കൊയിക്കൊട് icecream
പൊരിച്ചതൊക്കെ കിട്ടുംലെ?” ഒരു കുട്ടിയുടെ ആവേശത്തോടെയും നിഷ്കളങ്കതയോടെയും
ശാസ്ത്രജ്ഞന്‍ ചോദിച്ചു.
ആ പരിപാടി
ഞാനിതുവരെ കണ്ടിട്ടില്ലെങ്കിലും പറഞ്ഞ items ഒക്കെ സുപരിചിതങ്ങളായിരുന്നു.
ഞാന്‍
സലിംകുമാറിന്റെ “ഹോ! ഇതൊക്കെയെന്ത്!” എന്ന ഭാവത്തില്‍ പറഞ്ഞു. “ Of course! I have
had all this..” “Fried icecream എനിക്കത്ര ഇഷ്ട്ടമല്ല “ എന്ന അഭിപ്രായപ്രകടനവും
നടത്തി, to make my statements seem more authentic. (പൊരിച്ച icecream ഇഷ്ടംമല്ല
എന്നതു നേര് തന്നെയാണേ)
പിന്നെയും രണ്ടു
ദിവസം കഴിഞ്ഞപ്പോള്‍ എന്റെ Scot സുഹൃത്ത് വീണ്ടും വന്നു ചോദിച്ചു. “എന്താ സൂര്യേ ഈ
“makkani”?”
മറ്റെന്തോ
പണിയില്‍ വ്യാവൃതയായ എന്റെ ( സത്യം, ഞാന്‍ മറ്റു പണികളും ചെയ്യാറുണ്ട്..) response
വൈകിയപ്പോള്‍ കക്ഷിക്ക് ഒരു ശങ്ക…
“ങേ
…തെറിയോന്നുമല്ലല്ലോ..‼! ഏയ് ആവില്ല
മാമുകോയ സാഹിബിന്റെ programme ന്‍റെ പേരാ. ഞാനന്ന് പറഞ്ഞില്ലേ?”
ആ ചോദ്യം എന്നെ
കുഴക്കിക്കളഞ്ഞു. ഈ “makkani” എന്താ സംഭവം എന്ന് എനിക്കും അറിയില്ലായിരുന്നു.
പക്ഷെ ഈ ദുഃഖസത്യം ഞാനെങ്ങനെ വെളിപ്പെടുത്തും! Prestige issue ആണ്. അദ്ദേഹത്തിന്റെ
കണക്കില്‍ “സൂര്യ” എന്നാല്‍ ഒരു ഭക്ഷണവിജ്ഞാനകോശം ആണ്. പോരാത്തതിന് ടോണിക് പോലെ
എന്നും നാല് നേരം ഞാന്‍ കോഴികോട്മാഹാത്മ്യം വിളമ്പുന്നുമുണ്ട്. അങ്ങനെയിരിക്കെ “
“makkani” എന്താണെന്ന്‍ അറിയില്ല” എന്ന്
ഞാനെങ്ങനെ പറയും! ഇതില്പരമൊരു ക്ഷീണമുണ്ടോ???‼‼ എനിക്ക് തല
കറങ്ങാന്‍ തുടങ്ങി. വിയര്‍പ്പുതുള്ളികള്‍ നെറ്റിയില്‍…കിതപ്പ്, സങ്കോചം..അപ്പോളും
WhatsApp-ല്‍ അദ്ദേഹത്തിന്റെ messages തുടരുകയായിരുന്നു.
“ സൂര്യേ..”,
“എന്താ മിണ്ടാത്തേ?”
“പോയോ?”,
“What is makkani?” ……
എന്റെ കിതപ്പ് കൂടി. ഹൃദയമിടിപ്പ് വര്‍ധിച്ചു..
“ഈശ്വരാ എന്തെങ്കിലുമൊന്നു ഉടനെ ചെയ്തെ പറ്റൂ..ഇയാളെ ഒന്ന്
അടക്കി നിര്‍ത്തണമല്ലോ!” ഞാന്‍ ഒരു അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു.
Typed a message “ I thought it is
“makhani”-meaning "buttery” as in “dal makhani”. അല്ലെ? “ ഞാന്‍ വളരെ
നിഷ്കളങ്കതയോടെ ചോദിച്ചു.
ഇടയ്ക്ക് ലാബില്‍ experiment ചെയ്യാന്‍ പോയതോണ്ടാവും, എന്റെ message അദ്ദേഹം ഉടനെ കണ്ടില്ല..ഭാഗ്യം..
നിലനില്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍
കുറച്ചു സമയം കിട്ടുമല്ലോ. ഇതിനിടയില്‍ ഈ വിഷയത്തില്‍ ഒരു ഗവേഷണം നടത്താന്‍
ഞാന്‍ തീരുമാനിച്ചു. Google ചെയ്തിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. അത് പുള്ളി
ചെയ്തു കാണും. എങ്കിലും ഒരു ശ്രമം നടത്തി. It said “makhani means buttery as in
paneer or dal makhani” ‼! ഞാന്‍ പയറ്റിയ അതെ അടവ് Google എന്നോട് പയറ്റുന്നു!
ഇനിയെന്ത് ചെയ്യും Facebook-ല്‍ ചോദിച്ചാല്‍ original ചോദ്യകര്‍ത്താവ് തന്നെ
അത് കാണും. എന്റെ ദുരഭിമാനം അതനുവദിച്ചില്ല. പെട്ടെന്നാണ് ഞാന്‍ എന്റെ
schoolmates-ന്‍റെ WhatsApp group ഓര്‍ത്തത്. ആ group-ല്‍ കുറെ
ഇത്താത്തമാരുമുണ്ട്. If “makkani” is related to malabar muslim cuisine, they
will know..അങ്ങനെ അര്‍ദ്ധരാത്രിയക്ക് പ്രത്യാശയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങി. ഞാന്‍
എന്റെ സംശയം അവിടെ അവതരിപ്പിച്ചു.
“ What is the meaning of ‘makkani’ in the context of
malabar cuisine? Is it the same as ‘makhani’ as in ‘dal makhani’?”
അഞ്ചു മിനിട്ടായിട്ടും 60 members ഉള്ള ആ group-ല്‍ നിന്ന്
No response!
“ഈശ്വരാ‼ മറ്റേ ചങ്ങായി ഇപ്പോ വരുമല്ലോ.. “ഈ ‘makhani’ അല്ല സൂര്യേ
ആ ‘makkani’ ” എന്നും പറഞ്ഞോണ്ട്” ‼!
ഇവിടെ groupല്‍ ആരെയും കാണുനുമില്ല.
“ ഹോ! എവിടെ എല്ലാരും??
ഒരാവശ്യം വന്നാല്‍ ഒന്നിനേം കാണാനില്ല.” ഞാന്‍ പിറുപിറുത്തു.
ഒരു മാലാഖയെ പോലെ അപ്പോള്‍ ജസീല അവതരിച്ചു.
“makkani must be makhani only” വേറെ meaning ഉണ്ടെന്നു
തോന്നുന്നില്ല.”
“ഹോ സമാധാനമായി! ഞാന്‍ അവിടെ പറഞ്ഞത് ശെരി തന്നെ “
എന്നാശ്വസിക്കുമ്പോഴേക്കും അപ്പുറത്ത് ശാസ്ത്രജ്ഞന്‍ എത്തി പറഞ്ഞു.. “സുര്യെ..ഞാനും
ആദ്യം makhani ആണെന്ന വിചാരിച്ചേ. , but it is pronounced differently..like. “makaani”…
“ശോ ‼ ഇനിയിപ്പോ എന്ത് ചെയ്യും‼” എന്ന്
വിചാരിക്കുമ്പോള്‍ groupല്‍ ശാലിന വന്നു പറഞ്ഞു. “It’s makhani only Surya…meaning
buttery”
ശാലിന യുടെ confirmation കൂടെ ആയപ്പോള്‍ എനിക്ക് ധൈര്യം
കൂടി. ഞാന്‍ ശാസ്ത്രജ്ഞ്സുഹൃത്തിനോട് പറഞ്ഞു: “ഇതത് തന്നെയാ .. എന്റെ കൊയികോടന്‍
ഇത്താത്ത friends ഒക്കെ പറഞ്ഞു."
He was still not convinced. “Media One ലേ പരിപാടി എന്ന്
പറയൂ അവരോട്”… ഞാന്‍ ഒരു പൈപ്പ് ലൈന്‍ ആയി മാറിക്കൊണ്ടിരിക്ക്യാണ് എന്ന് തിരിച്ചരിഞ്ഞ
നിമിഷമായിരുന്നു അത്.
ശാസ്ത്രജ്ഞന്‍ തെളിവുകള്‍ നിരത്തി തുടങ്ങി.. Media One ലേ
“makkani” programme ന്‍റെ link തന്നു. “അത് കണ്ടു നോക്കു സൂര്യേ… “makhani”
എന്നല്ല പറയുന്നത് . “makkaani” ആണ്..അതെന്താ കൂട്ടുകാരി?..പറയൂ..” I could see
that he was getting desperate. “ദൈവമേ ഈ makkani എന്താന്ന് അറിയാതെ ഇയാള്‍ക്ക്
വല്ല nervous breakdown സംഭവിക്കുമോ? അതിനു ഞാന്‍ ഉത്തരവാദി ആകുമോ? ഭാരയും ചെറിയ
കുഞ്ഞുമൊക്കെയുള്ള ആളാ..ആ കുടുംബത്തിന്റെ ഭാവി ഇപ്പൊ എന്റെ കൈയ്യിലാണല്ലോ..”
ആത്മവീര്യം ചോരാതെ നോക്കണം ഇപ്പോള്‍..ഞാന്‍ വേഗം link മറ്റേ
ഗ്രൂപ്ല്‍ ഇട്ടു…എന്നിട്ട് പറഞ്ഞു..”ദാ ഇതില്‍ പറയുന്ന makkaani ആണ് ഞാന്‍
ചോദിച്ചേ..”
അപ്പോളേക്കും ശലിനയുടെ വോയിസ് message വന്നു..അവള്‍ അവളുടെ
family groups-ല്‍ ഒക്കെ ഈ message വിട്ടിട്ടുണ്ട്. “എവിടെന്നെങ്കിലും മറുപടി വരും
സൂര്യ” ..ശാലിന എനിക്ക് ധൈര്യം പകര്‍ന്നു. അപ്പോഴാണ് കുറ്റിചിറയുടെ സ്വന്തം
പൊന്നോമനപുത്രിയും group-ലേ ഒരു silent member-മായ ശാനില തന്‍റെ ആറു മാസം നീണ്ട
മൌനത്തിനു വിരാമമിട്ടത്. “Surya..”makkani” means restaurant in kuttichira”.
ഹോ. ഒരു വേനല്‍ മഴ പെയ്തത്തിന്റെ കുളിര്‍മയാണ് അപ്പോള്‍
അനുഭവപ്പെട്ടത്.
Shanila യുടെ typed messages ന്‍റെ പിന്നെ ശാലിനയുടെ വോയിസ്
messages തുരതുരെ വന്നു “makkaani” pronounced as “മക്കാനി ” means “ചായക്കട“ in
Kuttchira language. ശാലിന യുടെ messages-ല്‍ നിന്ന് അവളുടെ ശബ്ദത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി..ഈ
makkaani എന്താണെന്നു അറിയ്യാതെ, കണ്ടുപിടിക്കാനാവാതെ അവളും neurosisല്‍ തുടങ്ങി
psychosisന്‍റെ – ചിതഭ്രഹ്മതിന്റെ- സങ്കീര്‍ണ്ണമായ മേഖലകളിലൂടെ സഞ്ചരിച്
വല്ലാത്ത ഒരു stage-ല്‍ എത്തി നില്‍ക്കുകയായിരുന്നുവെന്ന്.
അങ്ങനെ makkaani എന്നാല്‍ ചായക്കട ആണെന്ന് അറിഞ്ഞതോടെ ഞാനത്
എന്റെ സുഹൃത്തിനോട് പറഞ്ഞു അദ്ദേഹത്തെ സന്തുലിത മാനസികവസ്തയിലെക്ക് പിടിച്ചു
കയറ്റി..ഒപ്പം ഞാനും കയറി. ശുഭം!
ഏതായാലും ഒരു ചായക്കടയ്ക്കു ഈ കൊയിക്കോട് രാജ്യത്ത്
ഇങ്ങനെയും പറയുമെന്ന് ഞാനും ആ group ലേ എനെറെ പല കൂട്ടുകാരികളും ഇന്നലെ
മനസ്സിലാക്കി…പ്രസ്തുത കുറ്റിചിറയില്‍ നിന്ന് ഏതാനം കിലോമീറ്റര്‍ അകലെ ജീവിച്ച
ഞാനും കുറ്റിചിറയില്‍ തന്നെ വേരുകളുള്ള എന്റെ ചില കൂട്ടുകാരികള്‍ക്കും ഈ പ്രയോഗം
അന്യമായി തോന്നിയത് ആഗോളവത്കരണത്തിന്‍റെ മറുവശമാണോ? ഈ ചെറിയ സംഭവത്തിലൂടെ മറ്റു പലതും ഓര്‍മ്മിപ്പിയ്യ്ക്കപെട്ടു.
എത്രയേറെ വിദ്യസമ്പത്തും അനുഭവസമ്പത്തും ഉണ്ടായാലും ഒരു പാടു കാര്യങ്ങള്‍ നമുക്ക്
അറിയാത്തത്തും ഈ ലോകത്തുണ്ടെന്ന് മാത്രമല്ല..അവ പലപ്പോഴും വളരെ ചെറുത് അല്ലെങ്കില്‍
നിസ്സാരമെന്നു നമ്മള്‍ കരുതുന്ന സംഗതികള്‍ ആയിരിയ്ക്കും. പഴമയുടെ ഇത്തരം കഥകളും പ്രയോഗങ്ങളും
സമ്പ്രദായങ്ങളും കാലത്തിനു കാഴ്ച വെയ്ക്കണോ അതോ കാലാതീതമായി കാഴ്ചവട്ടത്തു വെയ്ക്കണോ
എന്നതും ചിന്ത്യം. വിവരസാങ്കേതികതയുടെ ഈ നവയുഗതിലും Google ചെയ്ത്
കണ്ടുപിടിക്കാനാവാത്ത പല കാര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവ നമുക്ക് പകര്‍ന്നു
തരാന്‍ നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ തന്നെ വേണം. അവ ആര്‍ജിച്ചു അടുത്ത തലമുറയ്ക്ക്
കൂടെ പകര്‍ന്നു കൊടുക്കാനുള്ള നമ്മുടെ കടമ മറക്കാതിരിക്കാം നമുക്ക്.
good to see a new post from you!
ReplyDeleteHihi..Thanks chechi.. :D
DeleteVow!!!That is Surya's style!!!!
ReplyDeleteThank you Ms.Latha
DeletePost nalla joraayitind.. 😊
ReplyDelete