ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ജീവിതം ആകെ മാറി. I mean, ദിനചര്യകൾ.... ഉറക്കം, ഉണരൽ etc.
എന്നും കരുതും അതികാലത്ത് എഴുന്നേറ്റ് മുന്തിരി വള്ളികൾ തളിർത്ത് പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം എന്ന്. പിന്നെ ഇവ രണ്ടും ഇല്ലാത്തതു കൊണ്ട് കിടന്നുറങ്ങും. എന്താടോ വാര്യരേ ഞാനിങ്ങനെ ആയി പോയത്!
ഇടയ്ക്ക് വിചാരിക്കും department ഒന്നു functional ആയി ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ 2 ദിവസം ലീവെടുത്ത് വീട്ടിൽ ഇരിക്കാമായിരുന്നു എന്ന്. വിശ്രമ വേളകളെ ആനന്ദപ്രദമാക്കാൻ.
അങ്ങനെ പണി ഒന്നും ഇല്ലാതിരിക്കെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്കൊരു പണി കിട്ടി. പണി തന്നതോ...quarters ന്റെ തട്ടിൻപുറത്തെ എലി. നമുക്കവനെ അപ്പുക്കുട്ടൻ എന്ന് വിളിക്കാം. Yes, അപ്പുക്കുട്ടൻ= പാര! കക്ഷി രാത്രിയിൽ അടുക്കളയിൽ വിഹരിക്കാൻ തുടങ്ങി. അവന്റെ തന്തടെ വകയാണെന്നാ വിചാരം.
യ്യോ... ഒരാളുടെ തന്തക്ക് പറഞ്ഞപ്പോ എന്തൊരാശ്വാസം!
Campus ലെ security യോട് പറഞ്ഞാലോ.. അല്ലെങ്കിൽ വേണ്ട. അയാൾ എന്താ പറയാൻ പോകന്നേന്ന് നമുക്ക് അറിയാലോ. "മേം സാബ് ചോർ കൊ പകട്നാ ഹമാരാ കാം ഹേ.." മനസ്സിലായി... എലി കൊ പകട്നാ മേരാ കാം ഹേ .. ഹോ .. ഹും
ഒരു ദിവസം നോക്കിയപ്പോൾ ഒരു plastic cover മൊത്തം കീറിപ്പറിച്ചിട്ടിരിക്കുന്നു. ഞാൻ ആ നിമിഷം തീരുമാനിച്ചു: "ഇതു ചെയ്തത് ആരായാലും ഞാൻ പൂട്ടും. മണിച്ചിത്രത്താഴിട്ട് പൂട്ടും".
ഹെ ഹെ... ചുമ്മാ...
എലിക്കെണി വെക്കുമെന്ന്.
But കെണിയിൽ പെട്ട എലിയെ പിന്നെന്തു ചെയ്യും ഞാൻ? വലിയ വശമില്ലാത്ത പണിയാ. ആകെ നൈപുണ്യം കൊതുകിനെ വകവരുത്താനാ. അതു പക്ഷെ ഗോമ്പറ്റീഷൻ item അല്ലാത്തോണ്ട് ഗപ്പൊന്നും കിട്ടിയിട്ടില്ല.
പിന്നെന്തു ചെയ്യും? ഞാൻ കൂലങ്കഷമായി ചിന്തിച്ചു.കണക്ക് കൂട്ടി...വീണ്ടും വീണ്ടും കൂട്ടി..ഗുണിച്ചു.ഹരിച്ചു.
ഹരിക്കമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം ശരിയാണെങ്കിലും ഒന്നും കൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ...
ഒടുവിൽ ഞാൻ തീരുമാനിച്ചു "കൊല്ലണം, പുലിയെ ..ഛെ, എലിയെ കൊല്ലണം"
ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു: ''വല്ല മയക്കുമരുന്നും വെച്ചാൽ പോരെ?"
ജനലഴിയിൽ പിടിച്ച് അനന്തതയിലേക്ക് കണ്ണും നട്ട് ഞാൻ പറഞ്ഞു" No. എന്നെ അറിയാവുന്നവരോട് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്: Narcotics is a dirty business"
മാത്രമല്ല, ഒരു Killer-ടെ ആത്മസംതൃപ്തി എന്നൊന്നുണ്ടല്ലോ...
എലിവിഷം വാങ്ങാൻ തന്നെ തീരുമാനിച്ചു (ഉണ്ണി മധുരത്തിൽ വെച്ച് കൊടുക്കാം ലോ) But from where? എന്റെ സുഹൃത്ത് Anitha ആണ് പറഞ്ഞത് college main gate - ന് opposite ഉള്ള കടയിൽ കിട്ടുമെന്ന്.
ഹാവൂ സമാധാനമായി. സന്തോഷവും. സന്തോഷത്താൽ ഞാൻ പലയാവർത്തി പറഞ്ഞു "Anitha, I love you.. I love you Anitha."
എന്നാലും എന്താ നമുക്കിത് നേരത്തെ തോന്നാഞ്ഞത്? ആ... എല്ലാറ്റിനും അതിന്റേതായ സമയമുണ്ടല്ലോ.
അവൾ തുടർന്നു, "Anyway, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്. My number is 2255 (ഇതിന്റെ ഇരുവശത്തും വേറെ കുറച്ച് അക്കങ്ങൾ കൂടി ഉണ്ട്. അതൊക്കെ ആരോർക്കാൻ!).
അങ്ങനെ ഞാനതു വാങ്ങാൻ തിരിച്ചു. ആൽഫിയേ കൊല്ലാൻ. അയ്യോ, ആൽഫിയല്ല, അപ്പുക്കുട്ടൻ.
പക്ഷെ, വീണ്ടുമൊരു പ്രശ്നം. കട main gate - ന് opposite ആണ്. പക്ഷെ main gate എവിടെ ആയിരുന്നു? ലോക്ക് ഡൗൺ കാരണം College - ലേക്കുള്ള വഴി മറന്നല്ലോ..
ആഹ്,.. ചോയ്ച് ചോയ്ച് പോകാം
അവസാനം kilometers and kilometers ഒന്നും നടക്കാതെ കടയിൽ എത്തി. ഒരു സുന്ദരി ഓട്ടോയിൽ. അവിടെ എല്ലാരും mask ഒക്കെ ധരിച്ച് 2m അകലത്തിൽ ഇട്ട കളങ്ങളിൽ നിൽക്കുന്നു. ഇപ്പോ അങ്ങനെയൊക്കെ ആണല്ലോ. ഭാവിയിൽ ഇതൊക്കെ തന്നെയാകും രീതി. അന്ന് നമ്മുടെ പിൻമുറക്കാർ അതിനെ ആചാരം എന്ന് പറയും. "എത്ര മനോഹരമായ ആചാരങ്ങൾ"!
Purchase കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോൾ റോഡിൽ അനിത. അവൾക്ക് കാര്യം മനസ്സിലായി. എന്നോട് ചോദിച്ചു :"സാധനം കൈയ്യിലുണ്ടോ?" ഞാൻ പറഞ്ഞു "സാധനം കൈയ്യിലുണ്ട്".
തിരിച്ച് quarters -ലേക്ക് പോകും മുമ്പ് ഞാൻ ചോദിച്ചു "എന്തൊരു ചൂട്. നമുക്കോരോ നാരങ്ങാവെള്ളം കുടിച്ചാലോ?''
"ഈ ലോക്ക് ഡൗൺ സമയത്തോ?" അവൾ കണ്ണുരുട്ടി ചോദിച്ചു.
"ഓ ശരി ശരി ശരി.." ,മുനിസിപ്പൽ കമ്മീഷ്ണറെ കണ്ട കോൺട്രാക്ടറെപ്പോലെ വിനയകുനിയ ആയി ഞാൻ പറഞ്ഞു.
വീട്ടിലേക്ക് തിരിച്ചു.
By the way എലിവിഷം വാങ്ങിയുള്ള എന്റെ പോക്കിൽ ക്ഷുഭിതരായി മൃഗസ്നേഹികൾ മുദ്രാവാക്യം വിളിച്ചോണ്ട് വരണ്ട. കഥയിലെ twist വരുന്നേ ഉള്ളൂ. അല്ലെങ്കിലും നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും നിങ്ങളാരും വിളിച്ചിട്ടില്ല.
എലിവിഷം വാങ്ങിയ സന്തോഷത്തിൽ ഒരു മൂളിപ്പാട്ടും പാടി വീട്ടിൽ കയറുമ്പോൾ അയൽവാസി കുശലം ചോദിച്ചു. എലിക്കഥ പറഞ്ഞപ്പോ എന്നോട് പറയാ..'' അതിനെന്തിനാ വിഷം? ഇപ്പോ പാടിയ പോലെ ഒന്ന് പാടിയാൽ പോരെ...''
''ശരിയാ", ഞാനോർത്തു. "ദർബാർ രാഗത്തിൽ ഒരു സാധനം അങ്ങട് അലക്കാം.. എലി flat"
ഒരിക്കലേ പാടേണ്ടി വന്നുള്ളൂ. ഇപ്പോ രണ്ടാഴ്ചയായി എലിയുടെ ഒരു വിവരവുമില്ല. എനിക്ക് തോന്നുന്നത് പേടിച്ചോടുന്നതിനിടയിൽ എലി കാൽ തെറ്റി ബധിരരുടെ ഒരു ലോകത്ത് എത്തി ഇലാമപ്പഴത്തെക്കാൾ കൂടിയ എന്തോ കഴിച്ച് ബധിരനായി സുഖിച്ച് കഴിയുന്നുണ്ടാകും.
പാട്ടും പാടി എലിയെ തുരത്തിയ എന്റെ കഥ കേട്ട് ദാമോദർജി (അതെ , ബോംബെ പട്ടണത്തെ കിടുകിടാ വിറപ്പിച്ച ദാമോദർജി) എന്നെ ബോംബെ അധോലോകത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്രയും ധൈര്യം അദ്ദേഹം തന്റെ Charles Shobharaj - ൽ മാത്രേ കണ്ടിട്ടുള്ളൂന്ന്.
...................
ഇത്രയും വായിച്ച നിങ്ങൾ ഇപ്പോ മനസ്സിൽ പറയുന്നത് എനിക്കറിയാം.
"വട്ടാണല്ലേ?" എന്നല്ലേ?
എന്നോട് ദേഷ്യം തോന്നുന്നെങ്കിൽ, ലേലു അല്ലു... ലേലു അല്ലു ...ലേലു അല്ലു.🙏
ങ്ങേ? ദേഷ്യം ഇല്ലേ?
എങ്കിലേ എന്നോട് പറ 'I love you'ന്ന് ...
അപ്പോ എല്ലാരും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ...
ശംഭോ മഹാദേവാ!
- സൂര്യ ഹരികൃഷ്ണൻ
മണിപ്പാൽ
No comments:
Post a Comment